Last Updated:
സ്കൂട്ടറിലേക്ക് പിന്നിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു
പാലക്കാട്: ലക്കിടിയിൽ സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറിയിടിച്ച് അമ്മയും മകളും മരിച്ചു. തിരുവില്വാമല കണിയാർകോട് മാണിയങ്ങാട്ട് കോളനിയിലെ ശരണ്യ (29), മകൾ ആദിശ്രീ (3) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ലക്കിടി കുഞ്ചൻ സ്മാരക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
അപകടസമയം യുവതിയുടെ ചെറിയച്ഛൻ മോഹൻദാസ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിലേക്ക് പിന്നിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
സ്കൂട്ടർ ഓടിച്ചിരുന്ന മോഹൻദാസിനെ സാരമായ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ലക്കിടി മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ലോറിയുടെ അമിതവേഗതയാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
Palakkad,Palakkad,Kerala

Comments are closed.