Last Updated:
ആന്തരിക അവയവങ്ങൾക്കിടയിലെ തടസ്സങ്ങൾ മാറ്റുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായി പറയപ്പെടുന്നു
ആലപ്പുഴ: സ്വകാര്യ ആശുപത്രിയിൽ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ രെജീഷിന്റെ ഭാര്യ ധന്യ (42) ആണ് മരിച്ചത്. ചികിത്സയിൽ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു.
താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ (Laparoscopy) മുഴ നീക്കം ചെയ്യാനാണ് ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ, ആന്തരിക അവയവങ്ങൾക്കിടയിലെ തടസ്സങ്ങൾ മാറ്റുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായി പറയപ്പെടുന്നു. ഇത് പരിഹരിക്കാനായി അടിയന്തരമായി ഓപ്പൺ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തെങ്കിലും തുടർന്നുള്ള സങ്കീർണതകൾ മരണത്തിന് കാരണമാവുകയായിരുന്നു.
ദുബായിൽ ജോലി ചെയ്യുന്ന രെജീഷ് ആണ് ധന്യയുടെ ഭർത്താവ്. അഥർവ് ഏക മകനാണ്.
Alappuzha,Kerala

Comments are closed.