Last Updated:
തന്റെ പ്രസ്താവന ന്യനപക്ഷ വിരുദ്ധമല്ലെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്- മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തന്റെ കാറിൽ വെള്ളാപ്പള്ളി നടേശൻ കയറിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തൊട്ടുകൂടാൻ പറ്റാത്ത ആളാണ് വെള്ളാപ്പള്ളി നടേശനെന്ന് പറയാൻ പറ്റുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അതെന്തോ മഹാപരാധമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായി. പമ്പയിൽ വച്ച് പരിപാടിയിലേക്ക് പോകാൻ ഒരുമിച്ച് വന്നു. അതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ടുവന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തൽ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala

Comments are closed.