‘ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല; തിരുവനന്തപുരത്ത് BJP-UDF നീക്കുപോക്ക്’: മുഖ്യമന്ത്രി| Kerala CM Claims Sabarimala Gold thefr issue Failed to Impact Voters Slams UDF-BJP Tie-up | Kerala


Last Updated:

‘ശബരിമല ഏറ്റവും കൂടുതൽ ബാധിക്കേണ്ടത് പത്തനംതിട്ടയിൽ ആണല്ലോ? പന്തളം നഗരസഭ ഉൾപ്പെടെ ബിജെപിക്ക് നഷ്ടപ്പെട്ടു’

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം അല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ തിരുത്തലുകൾ നടത്തി മുന്നോട്ട് പോകും. ശബരിമല സ്വർണ്ണക്കൊള്ള തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും ശബരിമല സ്വർണക്കൊള്ള പ്രചാരണത്തിന് വൻ തോതിൽ കോൺ​ഗ്രസും ബിജെപിയും ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇതും വായിക്കുക: വില്ലേജ് ഓഫീസുകളിൽ SIR ഹെൽപ് ഡെസ്ക് ആരംഭിക്കും: മുഖ്യമന്ത്രി

സ്വർണ്ണക്കൊള്ള കേസിൽ സർക്കാർ എന്തു ചെയ്തു എന്നാണ് നോക്കേണ്ടത്. തട്ടിപ്പുകൾ നടന്നാൽ ശക്തമായ നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം. ‌‌ഇവിടെയും അത് തന്നെയാണ് നടന്നത്. പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടി സ്വീകരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലം പ്രത്യേകതയാർന്ന നിലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ തോൽവിയ്ക്ക് കാരണം താത്കാലിക നേട്ടത്തിന് വേണ്ടി ബിജെപി-യുഡിഎഫ് നീക്കുപോക്ക് ഉണ്ടായത് കൊണ്ടാണ്. പരസ്പര സഹകരണ മുന്നണിയായി ബിജെപിയും യുഡിഎഫും മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വോട്ട് നേടിയത് എൽഡിഎഫാണ്. ബിജെപി ജയിച്ച 26 വാർഡുകളിൽ യുഡിഎഫിന് ആയിരത്തിൽ താഴെ പോയി. ഇത് അസാധാരണം ആണ്. ഇതിൽ നീക്ക് പോക്കുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല; തിരുവനന്തപുരത്ത് BJP-UDF നീക്കുപോക്ക്’: മുഖ്യമന്ത്രി

Comments are closed.