നാടകം കളിച്ചവരാരപ്പാ? പൊതുവേദിയിൽ കുറിക്ക് കൊള്ളുന്ന മറുപടി നൽകി സുരേഷ് ഗോപി | Suresh Gopi gives a tacit response to UDF councillor | Kerala


Last Updated:

തൃശൂരിലെ റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ വേദിയാണ് സുരേഷ് ഗോപിയുടെ മറുപടിയുടെ പേരിൽ ശ്രദ്ധേയമായത്

പരിപാടിയുടെ വീഡിയോ ദൃശ്യത്തിൽ നിന്നും
പരിപാടിയുടെ വീഡിയോ ദൃശ്യത്തിൽ നിന്നും

വേദിയിലിരിക്കെ കോൺഗ്രസ് കൗൺസിലർ നടത്തിയ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi). തൃശൂരിലെ റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ വേദിയാണ് സുരേഷ് ഗോപിയുടെ മറുപടിയുടെ പേരിൽ ശ്രദ്ധേയമായത്.

“ഒരുപാട് സഹോദരിമാരും സഹോദരന്മാരും ബുദ്ധിമുട്ടുന്ന വാർത്ത നമ്മൾ കേൾക്കുന്നു. നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ നമ്മെ വേദനിപ്പിക്കുന്ന വാർത്തകളാണ് വരുന്നത്. സത്യത്തിൽ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മൾ മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട അമ്മമാരും സഹോദരിമാരുമാണ് ക്രിസ്തുവിനേക്കാൾ വലിയ സഹനം സഹിക്കുന്നത്. അതറിയുമ്പോൾ നമ്മുടെ മനസ് പിടയും” എന്ന് തൃശൂർ മിഷൻ ക്വാർട്ടേഴ്സ് യുഡിഎഫ് വാർഡ് കൗൺസിലർ ബൈജു വർഗീസ്.

“ഉത്തരേന്ത്യയിൽ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗൺസിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാൽ പറയും. ഇതെല്ലാം രാഷ്ട്രീയവത്കരണത്തിനായുള്ള പ്രവർത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതിൽ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകൾ മാത്രമാണ്” എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വേദിയിലുണ്ടായിരുന്ന ദേവനും സുരേഷ് ഗോപിയെ പിന്തുണച്ചു. ഒരു ക്രിസ്തീയ വിശ്വാസിയുടേതെന്ന പോലെ ദീപാലങ്കൃതമായ വീടാണ് തന്റേത് എന്നും സുരേഷ് ഗോപി.

ക്രിസ്മസ് ദിനത്തിൽ സുരേഷ് ഗോപി പാർട്ടി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ചില നേതാക്കൾ അതൃപ്തി അറിയിച്ചിട്ടുമുണ്ട്. ഇരിങ്ങാലക്കുടയിലും തൃശൂരിലുമായാണ് പരിപാടികൾ നടത്തുക.

Summary: Union Minister Suresh Gopi responded to the remarks made by the Congress councilor while on stage. The Christmas celebration stage organized by the Residents Association of Thrissur was notable for Suresh Gopi’s response. Suresh Gopi’s party is organising festive events on Christmas Day. A section of party workers have expressed their dissatisfaction over this. The events will be held in Irinjalakuda and Thrissur.

Comments are closed.