‘140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല’; രാജീവ് ചന്ദ്രശേഖർ BJP state president Rajeev Chandrasekhar reacts to violence during Christmas celebrations | Kerala


Last Updated:

അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ

ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 140 കോടിയിവട്ടുള്ളവരാകും ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്നും അതിൻ്റെ ഉത്തരവാദിത്വം ബിജെപിക്കല്ലെന്നും രാജീവ് ചന്ദ്രശേഖഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

1.4 ബില്യൺ ജനങ്ങളുള്ള രാജ്യത്ത് ചില വട്ടുള്ളവർ തെറ്റുകൾ ചെയ്‌തേക്കാം എന്നാഅതിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയികെട്ടിവെയ്ക്കുന്നത് ശരിയല്ല.അതിക്രമങ്ങളുടെ ഉത്തരവാദിത്വം ബിജെപിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങരാഷ്ട്രീയപ്രേരിതമാണെന്നും അത്തരം രാഷ്ട്രീയം ചെയ്യുന്നത് കോൺഗ്രസും സിപിഎമ്മും ആണെന്നും അദ്ദേഹം ആരോപിച്ചു.

പത്തു വർഷത്തെ ഭരണനേട്ടം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് പകരം ക്രിസ്മസ് വേളയിൽ ഇത്തരം അരോപണങ്ങൾ മുഖ്യമന്ത്രി ഉന്നയിക്കുന്നത് ജനങ്ങുടെ ശ്രദ്ധതിരിക്കാനാണെന്നും ജനങ്ങളെ വിഢികളാക്കാനാണ് ഇത്തരം നീക്കത്തിലുടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സിഎൻഐ കത്തീഡ്രലിൽ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിവിശ്വാസികൾ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച അദ്ദേഹം വിശ്വാസികൾക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ അതിന് താൻ മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘140 കോടി ജനങ്ങളുള്ള രാജ്യത്ത് വട്ടുള്ളവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബിജെപിക്കില്ല’; രാജീവ് ചന്ദ്രശേഖർ

Comments are closed.