Last Updated:
ചെടി വളരാനാവശ്യമായ കാറ്റും ചൂടും ലഭിക്കാൻ ഫാനും ലൈറ്റുകളും മറ്റും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് കൃഷി
വീട്ടിലെ ഷൂറാക്കിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വലിയതുറ തോപ്പിനകം സ്വദേശി ധനുഷാണ് (26) സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
വീടിലെ വരാന്തയിലെ ഷൂറാക്കിൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് പ്രതി കഞ്ചാവ് ചെടികൾ വളർത്തിയത്. ചെടി വളരാനാവശ്യമായ കാറ്റും ചൂടും ലഭിക്കാൻ ഫാനും ലൈറ്റുകളും മറ്റും ഘടിപ്പിച്ചായിരുന്നു കഞ്ചാവ് കൃഷി.
ഗ്രോ ബാഗിലും പ്ലാസ്റ്റിക് ബാഗിലും ആയി വളർത്തിയ 72, 23 സെന്റീമീറ്റർ ഉയരമുള്ള 20 ദിവസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. അറസ്റ്റിലായ ധനുഷ് എംഡിഎഎ കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. വലിയതുറ പൊലീസ് കേസെടുത്തു.
Thiruvananthapuram,Kerala

Comments are closed.