Last Updated:
കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം
കാസർഗോഡ്: വെളിച്ചപ്പാടിന്റെ കടിയേറ്റ് പെയിന്റിംഗ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റതായി പരാതി. കാസർഗോഡ് ചന്തേര മാണിയാട്ട് കാട്ടൂർ തറവാടിന് സമീപത്തെ പെയിന്റിംഗ് തൊഴിലാളി പി പ്രകാശനെ (45) ചന്തേര ചെമ്പിലേട് ക്ഷേത്രത്തിലെ വെളിച്ചപ്പാട് കൃഷ്ണൻ തോളിൽ കടിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
ഇവർ തമ്മിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ തർക്കം മുൻപ് മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ചിരുന്നതാണ്. പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ ചെറുവത്തൂർ കെ എ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kasaragod,Kasaragod,Kerala
Dec 26, 2025 10:52 AM IST

Comments are closed.