Last Updated:
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് ഒരു കോർപറേഷൻ ഭരണം ലഭിക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറാണ് വിവി രാജേഷ്
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി മേയർ സ്ഥാനാർത്ഥി വി വി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയര്‍ തിരഞ്ഞെടുപ്പിന് മുൻപ് വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കുകയായിരുന്നു. രണ്ടാമത്തെ വിളിയിലാണ് മുഖ്യമന്ത്രിയെ കിട്ടിയത്. ഈ സമയത്താണ് മുഖ്യമന്ത്രി ആശംസകള്‍ നേർന്നത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് ഒരു കോർപറേഷൻ ഭരണം ലഭിക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറാണ് വിവി രാജേഷ്. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. തലസ്ഥാനത്തെ ബിജെപിയുടെ സമരമുഖമായ രാജേഷിന് ആർഎസ്എസിന്റെ പൂർണ പിന്തുണ ലഭിച്ചതോടെ അദ്ദേഹത്തിന്റെ പേര് മുന്നോട്ടുവരികയായിരുന്നു.
കരുമം വാർഡിൽ നിന്നും ജയിച്ച ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. കൊടുങ്ങാനൂർ വാർഡിൽ നിന്നും ഇത്തവണ ജയിച്ച വിവി രാജേഷ് കഴിഞ്ഞതവണ പൂജപ്പുരയിൽ നിന്നുള്ള അംഗമായിരുന്നു.
Summary: Kerala Chief Minister Pinarayi Vijayan has extended his best wishes to VV Rajesh, the BJP’s mayoral candidate for the Thiruvananthapuram Corporation. The gesture occurred when VV Rajesh called the Chief Minister over the phone ahead of the upcoming mayoral election. During the conversation, the Chief Minister conveyed his greetings and wishes to the candidate.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Dec 26, 2025 11:21 AM IST

Comments are closed.