Last Updated:
മേയറുടെ കാറും ഡെപ്യൂട്ടി മേയറുടെ കാറും സംസ്ഥാനത്തെ ബിജെപി ആസ്ഥാനമായ കെ.ജി മാരാർ ഭവനുമുന്നിൽ പാര്‍ക്ക് ചെയ്തിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്
സംസ്ഥാനത്തെ ആദ്യ ബിജെപി മേയറായി വി.വി രാജേഷ് അധികാരമേറ്റതിന് പിന്നലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സംസ്ഥാനത്ത് ബിജെപി മേയർ വന്നു, അധികം വൈകാതെ തന്നെ ബിജെപി മുഖ്യമന്ത്രിയും വരുമെന്ന പ്രതീക്ഷ പരോക്ഷമായിപങ്കുവയ്ക്കുന്ന പോസ്റ്റാണ് സുരേന്ദ്രൽ പങ്കുവച്ചത്.
തിരുവനന്തപുരം കോര്‍പ്പേറഷനിലെ മേയറുടെ കാറും ഡെപ്യൂട്ടി മേയറുടെ കാറും സംസ്ഥാനത്തെ ബിജെപി ആസ്ഥാനമായ കെ.ജി മാരാർ ഭവനുമുന്നിൽ പാര്‍ക്ക് ചെയ്തിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്.കട്ട വെയ്റ്റിംഗ് KERALA STATE -1 … എന്നാണ് ചിത്രം പങ്കുവെച്ച് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും അടക്കം 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്.മേയർസ്ഥാനത്തേക്കായി എംആർ ഗോപനാണ് വിവി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വിജി ഗിരികുമാർ പിന്താങ്ങി. അതേസമയം ഒപ്പിട്ടതിലുണ്ടായ പിഴവ് കാരണം യുഡിഎഫിന്റെ രണ്ട് വോട്ട് അസാധുവായി.സാധുവായ 97 വോട്ടുകളിൽ വി വി രാജേഷിന് 51ഉം യുഡിഎഫിന്റെ ശബരീനാഥിന് 17ഉം എൽഡിഎഫിന്റെ ശിവജിയ്ക്ക് 29ഉം വോട്ടുകൾ ലഭിച്ചു
Thiruvananthapuram,Kerala
Dec 26, 2025 10:00 PM IST

Comments are closed.