ശബരിമല സ്വർണക്കൊള്ളയിൽ ‘ഡി മണിയെ’ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു‌| SIT Interrogates D Mani in Sabarimala Gold Theft Case Raids Conducted at Residence and Offices | Kerala


Last Updated:

തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ ഡി മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ബാലമുരുകൻ എന്നാണ് ഡി മണിയുടെ യഥാർത്ഥ പേര്

ഡി മണിയെ ചോദ്യം ചെയ്യുന്ന ദൃശ്യം
ഡി മണിയെ ചോദ്യം ചെയ്യുന്ന ദൃശ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി മണിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ ഡി മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. ബാലമുരുകൻ എന്നാണ് ഡി മണിയുടെ യഥാർത്ഥ പേര്.

ഡി മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്. ഇതേതുടർന്നാണ് പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം സേർച്ച് വാറണ്ടുമായി പുറപ്പെട്ടത്. കഴിഞ്ഞ ദിവസവും ഡി മണിയെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.

ഡി മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇയാളെയും ചോദ്യം ചെയ്തിരുന്നു. വിരുദനഗറിലാണ് ശ്രീകൃഷ്ണൻ താമസിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേരളത്തിൽനിന്നുള്ള പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

Summary: The Special Investigation Team (SIT) probing the Sabarimala gold theft case has interrogated D Mani, a key figure mentioned in the statement of an expatriate businessman. The SIT also conducted extensive raids at his residence and business establishments. The inspection at the house of D Mani, a native of Dindigul, Tamil Nadu, began around 10:30 AM on Friday. The SIT has confirmed that D Mani’s real name is Balamurugan. The action follows allegations of his involvement in the illegal trade of gold and antiques linked to the temple.

Comments are closed.