എം.ടി. ഇല്ലാത്ത മലയാളത്തിന് ഒരാണ്ട്; പട്ടണം റഷീദിന്റെ സംവിധാനത്തിൽ ‘എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം’ അരങ്ങിൽ | Theatre tribute to MT Vasudevan being staged in Ernakulam | Kerala


Last Updated:

എം.ടി. വാസുദേവൻ നായർക്കുള്ള അഞ്ജലിയായി, അദ്ദേഹത്തിന്റെ വേർപാടിന്റെ ഒന്നാം വാർഷിക വേളയിൽ നാടകം അരങ്ങേറുന്നു

എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം
എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം

പ്രശസ്ത ചമയ കലാകാരൻ പട്ടണം റഷീദ് സംവിധാനം ചെയ്യുന്ന നാടകം ‘എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം’ അരങ്ങിൽ എത്തുന്നു. നിരവധി സംസ്ഥാന അവാർഡുകളും, ദേശീയ അവാർഡും കരസ്ഥമാക്കിയ പ്രശസ്ത ചമയ കലാകാരൻ പട്ടണം റഷീദ് സംവിധാനം ചെയ്യുന്ന നാടകം ‘എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം’ എന്ന നാടകം ഞായറാഴ്ച എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വൈകുന്നേരം 6.30 നാണ് ആദ്യാവതരണം. എലൂർ കാഴ്ച നാടക സംഘം അവതരിപ്പിക്കുന്ന നാടകം മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്കുള്ള അഞ്ജലിയായാണ് അദ്ദേഹത്തിന്റെ വേർപാടിന്റെ ഒന്നാം വാർഷിക വേളയിൽ അരങ്ങിലെത്തുന്നത്.

തന്റെ കഥാപാത്രങ്ങളിലൂടെ, കഥാ സൗർഭങ്ങളിലൂടെ, സൗഹൃദങ്ങളിലൂടെ, പ്രദേശങ്ങളിലൂടെയുള്ള എം.ടിയുടെ പുനർ യാത്രയാണ് നാടകത്തിന്റെ ഇതിവൃത്തം. സമകാലിക ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും പുനർവായന കൂടിയാണ് ‘എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം ‘ എന്ന നാടകം. തിരക്കഥാകൃത്തായ ബിനുലാൽ ഉണ്ണിയുടേതാണ് നാടക രചന. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം നൽകുന്നു. ആർട്ടിസ്റ്റ് സുജാതൻ രംഗപടമൊരുക്കുന്ന നാടകത്തിന്റെ മേക്കപ്പ് പട്ടണം ഷായും വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയനും നിർവ്വഹിക്കുന്നു.

ലൈറ്റ് ഡിസൈൻ – ശ്രീകാന്ത് കാമിയോ, പശ്ചാത്തല സംഗീതം – സത്യജിത്, പാടിയിരിക്കുന്നത് – സുധീപ്.

മലയാള സിനിമാ നാടക രംഗത്തെ പ്രഗൽഭരായ ബാബു അന്നൂർ, രാജേഷ് അഴീക്കോടൻ, അജു കിഴുമല, ഗോപൻ മങ്ങാട്ട്, സജി സോപാനം, ഡേവിസ് പയ്യപ്പിള്ളി, ഷാജി മാലൂർ, പ്രിയ ശ്രീജിത്ത്, KPAC അനിത, മീരാ കേശവർ, സിറിയക് ആലഞ്ചേരി, ആസിഫ്, രാഹുൽ, സുജിത്ത് കലാമണ്ഡലം, തുടങ്ങിയവർ വേഷമിടുന്നു. ശ്രീജിത്ത് രമണൻ ക്രിയേറ്റീവ് ഡയറക്റ്റർ ആകുന്ന നാടകത്തിന്റെ പ്രൊഡക്ഷൻ കോ- ഓർഡിനേറ്റർ ആയില്യൻ. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

Summary: The play ‘M.T. Malayalathinte Randaksharam’ directed by renowned dramatist Pattanam Rasheed is coming to the stage. The play ‘M.T. Malayalam’s Two Letters’ directed by renowned dramatist Pattanam Rasheed, who has won several state awards and national awards, will be premiered at the Chavara Cultural Center, Ernakulam on Sunday at 6.30 pm

മലയാളം വാർത്തകൾ/ വാർത്ത/Kerala/

എം.ടി. ഇല്ലാത്ത മലയാളത്തിന് ഒരാണ്ട്; പട്ടണം റഷീദിന്റെ സംവിധാനത്തിൽ ‘എം.ടി. മലയാളത്തിന്റെ രണ്ടക്ഷരം’ അരങ്ങിൽ

Comments are closed.