ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു School student dies after losing control of bicycle hitting wall in pathanamthitta | Kerala


Last Updated:

ഇറക്കം ഇറങ്ങി വരുമ്പോൾ സൈക്കിളിന്റെ നിയന്ത്രണം നഷ്ടമാവുകയും, സമീപത്തെ വെൽഡിങ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചുണ്ടായ അപകടത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഇലന്തൂർ വാസുദേവ വിലാസത്തിൽ ബിജോയ് ഹരിദാസ് – സൗമ്യ ദമ്പതികളുടെ മകൻ ഭവന്ദ് (14) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ദാരുണമായ സംഭവം.

കൊല്ലംപാറ – ഇടപ്പെരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോൾ സൈക്കിളിന്റെ നിയന്ത്രണം നഷ്ടമാവുകയും, സമീപത്തെ വെൽഡിങ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ഇടിക്കുകയുമായിരുന്നു. ഇടപ്പെരിയാരം ഗുരുമന്ദിരത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥിയാണ് ഭവന്ദ്.അഭിനവയാണ് സഹോദരി. വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന അമ്മ സൗമ്യ നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും.

Comments are closed.