കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു | Major Fire in Kochi’s Broadway 12 Shops Destroyed | Kerala


Last Updated:

അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

News18
News18

കൊച്ചി: നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് അഗ്നിബാധയുണ്ടായത്. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.

ശ്രീധർ തിയേറ്ററിന് സമീപമാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും സൂക്ഷിച്ചിരുന്ന കടകളായതിനാൽ തീ അതിവേഗം സമീപത്തെ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനയുടെ 8 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായി.അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

തീപിടിത്തം ഉണ്ടാവാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ എന്ന് അധികൃതർ പരിശോധിച്ചു വരുന്നു. തിരക്കേറിയ വ്യാപാര മേഖലയായതിനാൽ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്തിച്ച് തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു.

Comments are closed.