നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി | Allegations raised against Congress councillor over the death of a mobile shop owner in Neyyattinkara | Kerala


Last Updated:

അസ്വാഭാവികമരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണമാരംഭിച്ചു

News18
News18

മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ സംഭവത്തിൽ കോൺ​ഗ്രസ് കൗൺസിലർക്കെതിരെ പരാതിയുമായി കുടുംബം. മരണകുറിപ്പിൽ നഗരസഭാ കൗൺസിലറുടെ പേര് പരാമർശത്തിനെ തുടർന്നാണ് കുടുംബം പരാതി നൽകിയത്. നെയ്യാറ്റിന്‍കര സ്വദേശിയും മൊബൈല്‍ ഷോപ്പ് ഉടമയുമായ ദിലീപിനെ (48) നെയ്യാറ്റിന്‍കര ടൗണിലെ റോഡരികിലെ ഒരു മരത്തില്‍ ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ കടയില്‍ നിന്നും കണ്ടെത്തിയ കുറിപ്പില്‍ വാര്‍ഡ് കൗണ്‍സിലര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഈ വിഷയത്തിൽ കോൺ​ഗ്രസ് വാർഡ് കൗൺസിലർ, തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുറിപ്പിലുണ്ട്. ഈ കൗൺസിലർക്കെതിരേ സഹോദരൻ പൊലീസിൽ പരാതി നൽകി. എന്നാൽ, വാർഡ് കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

അസ്വാഭാവികമരണത്തിന് കേസെടുത്ത നെയ്യാറ്റിൻകര പൊലീസ്, സംഭവത്തിൽ കൂടുതൽ അന്വേഷണമാരംഭിച്ചു. കൃഷ്ണൻകുട്ടിയുടെയും ഇന്ദിരയുടെയും മകനാണ് ദിലീപ് കുമാർ. ഭാര്യ: അശ്വതി. മക്കൾ: ജ്യോതിഷ് കൃഷ്ണ, നവനീത് കൃഷ്ണ.

Comments are closed.