Last Updated:
കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് ഹസ്തദാനം നൽകി മടങ്ങി
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് കർണാടക മുഖ്യമന്ത്രി പിണറായി വിജയനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. വർക്കല ശിവഗിരി തീർത്ഥാടന മഹാ സമ്മേളനത്തിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒന്നിച്ചെത്തിയത്. കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക ജീവിതത്തിന് ശിവഗിരി തീർത്ഥാടനം എന്നും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബുൾഡോസർ രാജ് വിവാദത്തിൽ കർണാടക സർക്കാരിനെ പിണറായി വിജയൻ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ പിണറായിയെ വിമർശിച്ച് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ഒരു വേദിയിൽ ഇരുവരും ഒന്നിച്ചെത്തിയത്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് സിദ്ധരാമയ്യ ആയിരുന്നു. അധ്യക്ഷ പ്രസംഗം മാറ്റി ആദ്യം ഉദ്ഘാടനം നടത്തുകയായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിന് ശേഷം ക്യാബിനറ്റ് യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ, കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വേദിയിൽ തുടരാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിന്നീട് ഹസ്തദാനം നൽകി മടങ്ങി. ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ രചിച്ച പുസ്തകം സിദ്ധരാമയ്യക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു.
Summary: Amidst the ongoing controversy over the ‘Bulldozer Raj’ in Bengaluru, Kerala Chief Minister Pinarayi Vijayan and Karnataka Chief Minister Siddaramaiah shared a stage today. The two leaders came together at the Varkala Sivagiri Pilgrimage Conference.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Dec 31, 2025 12:21 PM IST

Comments are closed.