Last Updated:
ആർ ശ്രീലേഖക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിലും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചു
തിരുവനന്തപുരം: കൗൺസിലർ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ ശ്രീലേഖ. എംഎൽഎ വി കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻറെ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ആർ ശ്രീലേഖക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിലും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചു.
ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീൽ മുഖ്യമന്ത്രിക്ക് തനിക്കെതിരെ പരാതി നൽകി. എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും അവർ ഫേസ്ബുക്കിൽ പറഞ്ഞു.
ഡിസംബർ 31ന് വളരെ തിരക്കേറിയ ദിവസമായിരുന്നു. ഒട്ടേറെപേർ കാണാൻ വന്നു. കുറേയധികം സ്നേഹ സമ്മാനങ്ങൾകിട്ടി. കുറേയധികം കാര്യങ്ങൾ ചെയ്തു. തിരക്കിനിടയിൽ ന്യൂ ഇയർ ഡിന്നറുമുണ്ടാക്കി. ഇതിലും തിരക്കായി ന്യൂ ഇയർ ഡേ കടന്നുപോയി. പുതിയ കൗൺസിലർമാർക്കുള്ള ട്രെയിനിംഗ് പരിപാടിയിലും പങ്കെടുത്തു. ഉച്ചയ്ക്ക്ശേഷം റസിഡൻസ് അസോസിയേഷൻ ന്യൂ ഇയര്‍ സെലിബ്രേഷനിലും പങ്കെടുത്തു. അതുകഴിഞ്ഞ വന്നപ്പോൾ കേൾക്കുന്ന വാർത്ത, ഏതോ ഒരു കമ്മ്യൂണിസ്റ്റ് വക്കീൽ എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. എംഎൽഎയുടെ ഓഫീസിൽ അതിക്രമിച്ചുകയറി അതു തുറന്നുവെന്ന്. എനിക്കെതിരെ കേസെടുക്കണം. അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കണമെന്നാണ് പരാതി. ഈ പരാതി ഡിജിപിക്ക് തുടർ നടപടികൾക്കായി അയച്ചുവെന്നും അറിഞ്ഞു. ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Jan 02, 2026 11:55 AM IST

Comments are closed.