Last Updated:
മന്നം ജയന്തിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുമായി സംസാരിച്ചിരുന്നെന്നും രാഹുൽ
രമേശ് ചെന്നിത്തലയും താനും സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ പൊതു ജനങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്ന വിഷയമല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രമേശ് ചെന്നിത്തല ഗൌനിക്കാതെ കടന്നുപോയി എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.
മന്നം ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളുമായി സംസാരിച്ചിരുന്നെന്നും രാഹുൽ വ്യക്തമാക്കി. ഇനി അങ്ങനെ സംസാരിക്കാതിരുന്നാൽ അത് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി ജെ കുര്യനുമായി അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ഓരോ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും രാഹുൽ പറഞ്ഞു. പി ജെ കുര്യന്റെ ചെവിയില്‍ സംസാരിച്ചതതുമായി ബന്ധപ്പെട്ട് പല ഡബ്ബിംഗും കേട്ടു. പി ജെ കുര്യന്റെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയാണ് പ്രധാനമായും സംസാരിച്ചത്. അതല്ലാതെ മറ്റൊന്നും ഗൗരവത്തില്‍ സംസാരിച്ചിട്ടില്ലെന്നും സ്ഥാനാര്‍ത്ഥിവുമായി ബന്ധപ്പെട്ട് താന്‍ പറയാത്ത കാര്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് കുര്യന്‍ സൂചിപ്പിച്ചിരുന്നെന്നും രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
‘രമേശ് ചെന്നിത്തലയും ഞാനും സംസാരിക്കുന്നതോ സംസാരിക്കാത്തതോ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല’: രാഹുൽ മാങ്കൂട്ടത്തിൽ

Comments are closed.