Last Updated:
ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം പുല്ലുമായി പോയിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
മദീന: സൗദി അറേബ്യയിലെ മദീനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം വെള്ളില സ്വദേശിയും നിലവിൽ തിരൂർക്കാട് തോണിക്കരയിൽ താമസക്കാരനുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ജലീലിന്റെ മക്കളായ ആയിഷ, നൂറ, ഫാത്തിമ എന്നിവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
മദീന–ജിദ്ദ ഹൈവേയിൽ മദീനയിൽ നിന്ന് 100 കിലോമീറ്റർ അകലെ വാദി സഫർ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം പുല്ലുമായി പോയിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലെ അസ്കാനിൽ താമസിക്കുന്ന കുടുംബം മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ആയിഷ, നൂറ, ഫാത്തിമ എന്നീ കുട്ടികളെ മദീന കിങ് ഫഹദ്, മദീന ജർമൻ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജലീലിന്റെ മറ്റു മക്കളായ അദ്നാൻ, ഹന, അൽ അമീൻ എന്നിവർ നിലവിൽ നാട്ടിലാണുള്ളത്.
New Delhi,New Delhi,Delhi
Jan 04, 2026 10:37 AM IST

Comments are closed.