Last Updated:
ഉയരക്കുറവ് പരിഹരിക്കാനായി വീടിന്റെ അടുക്കളയിൽ വ്യായാമത്തിനായി പ്ലാസ്റ്റിക് കയർ കെട്ടിയിരുന്നു
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ പ്ലാസ്റ്റിക് കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ്എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിഷ. ഉയരക്കുറവ് പരിഹരിക്കാനായി വീടിന്റെ അടുക്കളയിൽ വ്യായാമത്തിനായി പ്ലാസ്റ്റിക് കയർ കെട്ടിയിരുന്നു. ഇതിൽ തൂങ്ങി വ്യായാമം ചെയ്യുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കുറച്ചുനേരമായി കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ കയറിൽ കുരുങ്ങിയ നിലയിൽ ആയിഷയെ കണ്ടെത്തിയത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തൃത്താല പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Palakkad,Palakkad,Kerala

Comments are closed.