Last Updated:
വീടിന് സമീപത്തുള്ള മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു
കണ്ണൂർ തളിപ്പറമ്പ് ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തലുവിൽക്കുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ.വി.സുമിത്ത് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിന് സമീപത്തുള്ള മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സുമിത്ത് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ പറശ്ശിനിക്കടവിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കെ.വി.മോഹനൻ ആണ് സുമിത്തിന്റെ പിതാവ്, മാതാവ്: വി.വി.സുശീല.
Kannur,Kannur,Kerala

Comments are closed.