Last Updated:
സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശറഫുദ്ദീന്റെ ഭാര്യയാണ് മരിച്ച നസീറ
മലപ്പുറം: മങ്കടയിൽ വാഹനാപകടത്തിൽ പഞ്ചായത്ത് അംഗം മരിച്ചു. മങ്കട പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം സി.പി. നസീറയാണ് (48) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ബസ് കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടു വന്ന വാഹനം നസീറയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.ഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ശറഫുദ്ദീന്റെ ഭാര്യയാണ് മരിച്ച നസീറ. നസീറയുടെ വിയോഗത്തിൽ രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Malappuram,Kerala

Comments are closed.