Last Updated:
പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാനമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വ്യക്തമായി
പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചതിനെച്ചൊല്ലി അഞ്ചു വയസ്സുകാരിയോട് രണ്ടാനമ്മ കാട്ടിയത് ക്രൂരത. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ച ബീഹാർ സ്വദേശിനി നൂർ നാസറിനെ വാളയാർ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിൽ താമസിക്കുന്ന ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനുവരി രണ്ടിനാണ് സംഭവം നടന്നത്. അങ്കണവാടിയിലെത്തിയ കുട്ടിക്ക് ഇരിക്കാൻ പ്രയാസം നേരിടുന്നത് ശ്രദ്ധിച്ച അധ്യാപിക നടത്തിയ പരിശോധനയിലാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റത് കണ്ട അധ്യാപിക ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാനമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വ്യക്തമായി. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ കുട്ടി ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്.
Palakkad,Kerala

Comments are closed.