പി പി ദിവ്യയെയും സൂസന്‍കോടിയെയും ഒഴിവാക്കി; സി എസ് സുജാത തുടരും; ജനാധിപത്യ മഹിളാ നേതൃത്വത്തിൽ മാറ്റം| Leadership Change in AIDWA PP Divya and Susan Kodi Removed C S Sujatha to Continue as Secretary | Kerala


Last Updated:

കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. ഇ പത്മാവതിയെ ട്രഷററായി തിരഞ്ഞെടുത്തു

പി പി ദിവ്യ. സൂസൻ കോടി
പി പി ദിവ്യ. സൂസൻ കോടി

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷനിൽ‌ നേതൃമാറ്റം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി പി ദിവ്യയെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസന്‍കോടിയെയും മാറ്റി. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. സി എസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയെ ട്രഷററായി തിരഞ്ഞെടുത്തു.

പി പി ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപി‌എം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് വിവരം. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുട‌ർന്ന് പി പി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുകയും സിപി‌എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

കരുനാഗപ്പള്ളിയിലെ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള വിഭാഗീയതയുടെ പേരില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സൂസന്‍ കോടിയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ജനാധിപത്യമഹിളാ അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്.

ജനുവരി 25 മുതല്‍ 28 വരെ ഹൈദരാബാദില്‍ നടക്കുന്ന പതിനാലാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന 14ാം സംസ്ഥാന സമ്മേളനത്തിലാണ് നേതൃത്വത്തില്‍ അഴിച്ചുപണി നടന്നത്. 36 അംഗ എക്‌സിക്യൂട്ടീവിനെയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.

അതേസമയം ഭാരവാഹിത്വത്തില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കിയതല്ലെന്നും ചുമതല ഒഴിയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി കെ ശ്രീമതി പറഞ്ഞു. ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരുമെന്നും പി കെ ശ്രീമതി പറഞ്ഞു.

Summary: Significant leadership changes have been implemented in the All India Democratic Women’s Association (AIDWA). Former Kannur District Panchayat President and CPM leader P.P. Divya has been removed from the post of Joint Secretary. Susan Kodi has also been replaced as the State President of the association. Central Committee member K.S. Saleekha is the new State President, while C.S. Sujatha will continue in her role as the Secretary. Additionally, E. Padmavathi has been elected as the Treasurer.

Comments are closed.