ഗുരുവായൂർ – തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു New train service allowed on Guruvayur – Thrissur route | Kerala


Last Updated:

കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം ജനങ്ങളുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുവായൂർ – തൃശ്ശൂറൂട്ടിൽ പുതിയ ട്രെയിസർവീസ് അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. ​ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ – ഗുരുവായൂപാസഞ്ചർ ആണ് ആനുവദിച്ചത്. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ്ഗോപി ഇക്കാര്യം അറിയിച്ചത്.

ഏറെ കാലമായി സോഷ്യമീഡിയയിലൂടെയും നേരിട്ടും ജനങ്ങൾ നല്‍കിയ അഭ്യര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഇപ്പോൾ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

​ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ പ്രൊപ്പോസലിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും  നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രെയിൻ നമ്പർ: 56115/56116 തൃശ്ശൂർ – ഗുരുവായൂപാസഞ്ചർ.

സർവീസ്: ദിവസേന (Daily).

സമയക്രമം

തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.

ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും

Comments are closed.