Last Updated:
അതിജീവിതയുടെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളടക്കം സമൂഹമാധ്യമം വഴി പുറത്തു വിട്ടതിനാണ് കേസ്
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം പീഡന പരാതി നൽകിയ അതിജീവിതയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ചതിന് എംഎൽഎയുടെ സൂഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാനെതിരെ കേസെടുത്തു. അതിജീവിതയുടെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളടക്കം സമൂഹമാധ്യമം വഴി പുറത്തു വിട്ടതിനാണ് കേസ്. വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ട് ആണ് പുറത്തുവിട്ടത്.
ഫെനി നൈനാൻ നിർദേശിച്ചതനുസരിച്ച് ഒന്നിലധികം തവണ രാഹുൽ മാങ്കൂട്ടത്തിലിന്റെ അക്കൌണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. രാഹുലിനെതിരെ രണ്ടാമത്തെ പീഡന പരാതി നൽകിയ യുവതിയും ഫെനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ ഹോം സ്റ്റേയിലേക്ക് വിളിച്ചു വരുത്തി പീഢിപ്പിക്കുകയായിരുന്നെന്നും തന്നെ അവിടെ എത്തിച്ചത് ഫെനി നൈനാൻ ആണെന്നുമായിരുന്നു രണ്ടാം പരാതിക്കാരിയുടെ മൊഴി.
ഇതിന് പിന്നാലെയാണ് അതിജീവിതയെ കുറ്റക്കാരിയാക്കുന്ന തരത്തിൽ ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് ഫെനി നൈനാൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.അടൂർ നഗരസഭയിലെ പോത്രോട് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ഫെന്നി നൈനാൻ പരാജയപ്പെട്ടിരുന്നു.
Palakkad,Kerala

Comments are closed.