‘ജയിലിലുള്ളത് പാവങ്ങൾ; എതിർക്കുന്നത് തെറ്റായ നിലപാട്’: തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ| EP Jayarajan Defends Wage Hike for Inmates says Prisoners are Poor Opposing it is Wrong | Kerala


Last Updated:

ജയിലിലുള്ളത് പാവങ്ങളല്ലേ, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികളായവരാണെന്നും അവർക്ക് ജയിലിൽ അത്യാവശ്യ സാധനം വാങ്ങാൻ കൂലി ഉപകരിക്കുമെന്നും ഇ പി ജയരാജൻ

ഇ പി ജയരാജൻ
ഇ പി ജയരാജൻ

തിരുവനന്തപുരം: തടവുകാരുടെ വേതനം വർധിപ്പിച്ച സർക്കാർ നടപടിയെ എതിർക്കുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. കാലോചിതമായ പരിഷ്കാരമെന്ന് സർക്കാർ നടപടിയെ അനുകൂലിച്ച ജയരാജൻ, ജയിലിലുള്ളത് പാവങ്ങളല്ലേ, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികളായവരാണെന്നും അവർക്ക് ജയിലിൽ അത്യാവശ്യ സാധനം വാങ്ങാൻ കൂലി ഉപകരിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇ പി കൂട്ടിച്ചേർത്തു.

2018നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ തടവുകാരുടെ വേതനം വർധിപ്പിക്കുന്നത്. സ്കിൽഡ്, സെമി സ്കിൽഡ്, അൺസ്കിൽഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പത്തിരട്ടി വരെ വേതന വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കിൽഡ് ജോലികൾക്ക് 152 രൂപയിൽ നിന്ന് 620 രൂപയായും സെമി സ്കിൽഡ് ജോലികൾക്ക് 127 ൽ നിന്ന് 560 രൂപയായും അൺ സ്കിൽഡ് ജോലികൾക്ക് 63ൽ നിന്ന് 530 രൂപയായുമാണ് വർധിപ്പിച്ചത്. നാലു സെൻട്രൽ ജയിലുകളിലെ തടവു പുള്ളികൾക്കാണ് വേതനം നൽകി വരുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തടവുകാർക്ക് വേതനം കുറവാണെന്ന കണ്ടെത്തലാണ് വർധവിന് കാരണമായി പറയുന്നത്.

Summary: CPM leader E.P. Jayarajan has stated that opposing the government’s decision to increase the wages of prison inmates is not the right stance. Supporting the move as a timely reform, Jayarajan told the media that those in jail are poor people who became offenders due to various circumstances, and the wages would help them purchase essential items within the prison.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ജയിലിലുള്ളത് പാവങ്ങൾ; എതിർക്കുന്നത് തെറ്റായ നിലപാട്’: തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

Comments are closed.