മുന്നണിമാറ്റം തുറക്കാത്ത പുസ്തകമാണെന്ന് ജോസ് കെ. മാണി; എല്ലാം അഭ്യൂഹം മാത്രമെന്ന് പാർട്ടി എംഎൽഎമാർ Kerala Congress M Chairman Jose K Mani and party MLAs respond to rumors about a change of front | Kerala


Last Updated:

സഭയുടെ ഭാഗത്തുനിന്ന് മുന്നണിമാറ്റത്തിനായി യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും കേരള കോൺഗ്രസ് എം എംഎൽഎമാർ പറഞ്ഞു

ജോസ് കെ. മാണി
ജോസ് കെ. മാണി

മുന്നണിമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. മുന്നണിമാറ്റം എന്നത് തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും അത് തുറന്നാൽ അവർ തന്നെ വായിച്ച് അടച്ചുകൊള്ളുമെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള അവലോകനങ്ങൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണിമാറ്റ ചർച്ചകളെ തള്ളിക്കളഞ്ഞ മന്ത്രി റോഷി അഗസ്റ്റിൻ, ഇത്തരം വാർത്തകൾ വെറും അഭ്യൂഹങ്ങമാത്രമാണെന്ന് വ്യക്തമാക്കി. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നത് തെറ്റായ വിവരമാണെന്നും വകുപ്പ് മന്ത്രി എന്ന നിലയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ മുഖ്യമന്ത്രിയെ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കൃത്യമായ നിലപാട് ചെയർമാഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ ഭാഗത്തുനിന്ന് മുന്നണിമാറ്റത്തിനായി യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്ന് ജോബ് മൈക്കിഎംഎൽഎ പ്രതികരിച്ചു. മാധ്യമങ്ങളാണ് ഇത്തരം അഭ്യൂഹങ്ങൾ പരത്തുന്നതെന്നും എൽഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് ചെയർമാൻ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. പാർട്ടിയെ തകർക്കാൻ ചില കേന്ദ്രങ്ങബോധപൂർവം നടത്തുന്ന പ്രചാരണമാണ് മുന്നണിമാറ്റ വാർത്തകൾക്ക് പിന്നിലെന്നായിരുന്നു എൻ. ജയരാജ് എംഎൽഎയുടെ പ്രതികരണം.

Comments are closed.