സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഇനി ബിജെപിയിൽ;അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറിൽ നിന്ന്|Former cpm mla s Rajendran joins bjp | Kerala


Last Updated:

2006 മുതൽ 2021 വരെ തുടർച്ചയായി മൂന്നു തവണ സിപിഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു രാജേന്ദ്രൻ

News18
News18

ദേവികുളം: ഇടുക്കിയിലെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

2006 മുതൽ 2021 വരെ തുടർച്ചയായി മൂന്നു തവണ സിപിഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു രാജേന്ദ്രൻ. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തെത്തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തന്നെ പാർട്ടിയിലേക്ക് തിരികെ എടുക്കാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ഇപ്പോൾ ബിജെപിയിലേക്കുള്ള മാറ്റത്തിന് പ്രധാന കാരണമായത്.

അതേസമയം, വ്യക്തിപരമായ താൽപ്പര്യങ്ങൾക്കല്ല മറിച്ച് ഇടുക്കി ജില്ലയുടെ പൊതുവായ ആവശ്യങ്ങൾക്കും വികസനത്തിനും വേണ്ടിയാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. നേരത്തെ രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിൽ ചേർന്നാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കാ

Comments are closed.