Last Updated:
പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ നായയെ പിന്നീട് നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു
കോഴിക്കോട് കുറ്റ്യാടിയിൽ കുട്ടികളും അതിഥി തൊഴിലാളിയും ഉൾപ്പെടെ എട്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കരണ്ടോട് സ്വദേശികളായ ഐബക്ക് അൻസാർ (9), സൈൻ മുഹമ്മദ് (4), അബ്ദുൽ ഹാദി (8), വടക്കേ പറമ്പത്ത് സൂപ്പി, സതീശൻ നരിക്കൂട്ടുംചാൽ, സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബു, അതിഥി തൊഴിലാളിയായ അബ്ദുൾ എന്നിവർക്കാണ് കടിയേറ്റത്. പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയ നായയെ പിന്നീട് നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു.
കടിയേറ്റവരിൽ ഏഴുപേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ നീലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് എന്നിവിടങ്ങളിലായിരുന്നു നായയുടെ ആക്രമണം നടന്നത്. വീടിന്റെ വരാന്തയിലും ജോലിസ്ഥലത്തും വഴിയിലും വെച്ചാണ് പലർക്കും കടിയേറ്റത്. വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
Kozhikode,Kerala

Comments are closed.