Last Updated:
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ തൃശൂരിനെ അഞ്ച് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് കണ്ണൂരിന്റെ വിജയം
കൗമാരകലാ മാമാങ്കത്തിന്റെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് സ്വന്തമാക്കി കണ്ണൂർ. 1023 പോയിന്റ് നേടിയാണ് കണ്ണൂർ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകിരീടം സ്വന്തമാക്കിയത്. അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ, കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ തൃശൂരിനെ അഞ്ച് പോയിന്റുകൾക്ക് പിന്നിലാക്കിയാണ് കണ്ണൂരിന്റെ വിജയം. 1018 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 1016 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂളാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ സാധിച്ചത് കണ്ണൂരിന് ഇരട്ടി മധുരമായി.
കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കലോത്സവ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കാസർകോട് സ്വദേശിനി സിയ ഫാത്തിമയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയ മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിയെ വി.ഡി. സതീശൻ വേദിയിൽ പ്രത്യേകം അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നടൻ മോഹൻലാൽ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, ആർ. ബിന്ദു, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ ചേർന്നാണ് കണ്ണൂരിനുള്ള കലാകിരീടം സമ്മാനിച്ചത്.
Thrissur,Thrissur,Kerala
സംസ്ഥാന സ്കൂൾ കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്വർണക്കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനം തൃശ്ശൂരിന്

Comments are closed.