Last Updated:
ബാഴ്സലോണ ഫുട്ബോൾ ടീമിന്റെ ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു അജിത്ത്
പാലക്കാട്: സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പാലക്കാട്ടെത്തിയ യുവാവ് റിസോർട്ടിലെ കുളത്തിൽ മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമൻ (29) ആണ് മരിച്ചത്. വാണിയംകുളം വെള്ളിയാട് പ്രദേശത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു അപകടം.
ബാഴ്സലോണ ഫുട്ബോൾ ടീമിന്റെ ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു അജിത്ത്. ഇതേ ഗ്രൂപ്പിലെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അജിത്തും മറ്റ് സുഹൃത്തുക്കളും പാലക്കാട്ടെത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ള പതിനെട്ടോളം സുഹൃത്തുക്കളാണ് റിസോർട്ടിൽ മുറികളെടുത്ത് താമസിച്ചിരുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അജിത്തിനെ പുറത്തെടുത്ത് പാലക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Palakkad,Palakkad,Kerala
Jan 19, 2026 11:23 AM IST
പാലക്കാട് സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവ് റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കുളത്തിൽ മുങ്ങി മരിച്ച നിലയില്‍

Comments are closed.