Last Updated:
സിപിഐ ജില്ലാ കമ്മിറ്റി അംഗം, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ കമ്മറ്റി അംഗം, വണ്ടൂർ മണ്ഡലം സെക്രട്ടറി എന്നി പദവികൾ രാജി വെച്ചു കൊണ്ടാണ് അരുൺ ബിജെപിയിലേക്ക് ചേർന്നത്
മലപ്പുറം: വണ്ടൂരിലെ പ്രമുഖ സിപിഐ നേതാവും പ്രവർത്തകരും ബിജെപിയിൽ ചേർന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വണ്ടൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 18ൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച പി അരുൺ അടക്കം പ്രവർത്തകരാണ് ബിജെപിയിൽ ചേര്‍ന്നത്.
സിപിഐ ജില്ലാ കമ്മിറ്റി അംഗം, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ്, എഐടിയുസി ജില്ലാ കമ്മറ്റി അംഗം, വണ്ടൂർ മണ്ഡലം സെക്രട്ടറി എന്നി പദവികൾ രാജി വെച്ചു കൊണ്ടാണ് അരുൺ ബിജെപിയിലേക്ക് ചേർന്നത്. ഒപ്പം സജീവ സിപിഐ പ്രവർത്തകരായ മുകേഷ് വെട്ടുമ്മൽ, അശ്വതി വിബി എന്നിവരും ബിജെപിയിൽ ചേർന്നു.
മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മറ്റി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ ജില്ല പ്രസിഡന്റ് പി ആർ രശ്മിൽ നാഥ് ഷാൾ അണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് പണിക്കർ, സംസ്ഥാന സമിതി അംഗം കെ സി വേലായുധൻ, ജില്ലാ സെക്രട്ടറി കെ സുനിൽ ബോസ്, ജില്ലാ മീഡിയ കൺവീനർ ഗിരിഷ് പൈക്കാടൻ, ജില്ല ട്രേഷറർ പി ജി ഉദയഭാനു, ബിജെപി വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി ഇ എം ബാലകൃഷ്ണൻ, വണ്ടൂർ ഏരിയ പ്രസിഡന്റ് കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Malappuram,Malappuram,Kerala

Comments are closed.