Last Updated:
ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും പറഞ്ഞു
കണ്ടന്റ് ക്രിയേറ്ററായ യുവതിയുടെ 18 സെക്കൻഡ് വൈറൽ വീഡിയോയുടെ പേരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ യുവതി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും ദീപക്കിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41) ജീവനൊടുക്കിയത്.ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തിരക്കുള്ള ബസിൽ വെച്ച് ദീപക് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ബസിനുള്ളിൽ വെച്ച് ചിത്രീകരിച്ച 18 സെക്കൻഡ് വരുന്ന വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപക് കടുത്ത മാനസിക സംഘർഷത്തിലായതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
Kozhikode,Kerala

Comments are closed.