വി ഡി സതീശൻ‌ മുഖ്യമന്ത്രിയാവാൻ മുന്നിലെന്ന് സർ‌വേ; ഒരു പണിയുമില്ലാത്തവരാണ് സർവേ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല| NDTV Survey Favors VD Satheesan as Keralas Next CM Ramesh Chennithala Hits Back at Findings | കേരള വാർത്ത


Last Updated:

സർവേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമേയുള്ളൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

വി ഡി സതീശൻ, രമേശ് ചെന്നിത്തല
വി ഡി സതീശൻ, രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് ഏറെ പേർ ആഗ്രഹിക്കുന്നതെന്നും എന്‍ഡിടിവി അഭിപ്രായ സർവേ. എന്നാൽ സർവേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമേയുള്ളൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സർവേ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സര്‍വെ നടത്തുന്നില്ല എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സർവേപ്രകാരം കോൺഗ്രസിലെ ​ഗ്രൂപ്പിസം തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയമായി കാണുന്നുണ്ട്. 42 ശതമാനം പേരാണ് കോൺഗ്രസിലെ ഗ്രൂപ്പിസം കേരളത്തിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നത്.

22.4 ശതമാനം പേരാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെ 14.7 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ തിരുവനന്തപുരം എം പി ശശി തരൂരിന് 9.8 ശതമാനം പിന്തുണ ലഭിച്ചു. ഈ സർവേയിൽ രമേശ് ചെന്നിത്തല ഉണ്ടായിരുന്നില്ല.

ഇതും വായിക്കുക: News18 Exclusive| സണ്ണി ജോസഫ് നിയമസഭയിലേക്ക്; KPCC അധ്യക്ഷന്റെ ചുമതല ആന്റോ ആന്റണിക്ക് എന്ന് സൂചന

48 ശതമാനം പേർ ഈ സർക്കാർ കുഴപ്പമില്ലെന്ന് അവകാശപ്പെടുമ്പോൾ വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേ പറയുന്നു. 2026ൽ നിയമസഭ തെരഞ്ഞെടുപ്പിൽ 10 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് സർവേ.ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സർവേയിൽ പ​ങ്കെടുത്ത 52 ശതമാനം പേർക്കും പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തിയില്ല. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍ഡിടിവി ഇത്തരം സര്‍വേ പ്രസിദ്ധീകരിക്കാറുണ്ട്.

തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യുമെന്ന ചോദ്യത്തിന് 32.7ശതമാനം പേര്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് പറഞ്ഞു. എല്‍ഡിഎഫിനെ 29.3 ശതമാനം പേരും എന്‍ഡിഎയെ 19.8 ശതമാനം പേരും അനുകൂലിച്ചു.

സംസ്ഥാനത്തെ ഭരണം വളരെ മോശമാണെന്ന അഭിപ്രായക്കാരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 31 ശതമാനം ആളുകള്‍. മോശമാണെന്ന് 20.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നല്ലതാണെന്ന് 10.7 ശതമാനം ആളുകള്‍ പറഞ്ഞു.

32.7 ശതമാനം പേരാണ് യു.ഡി.എഫിനെ പിന്തുണക്കുന്നത്. 29.3 ശതമാനം പേർ എൽ.ഡി.എഫിനെ പിന്തുണക്കുന്നു. 19.8 ശതമാനം പേരാണ് എൻ.ഡി.എയെ പിന്തുണക്കുന്നത്. 7.5 ശതമാനം പേർ ഇതുവരെ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയം വിലക്കയറ്റമാണ്. അഴിമതിയുടേയും ലഹരിയുടേയും വ്യാപനമാണ് മറ്റ് രണ്ട് വിഷയങ്ങൾ. 5.6 ശതമാനം ആളുകൾ മാത്രമാണ് വികസനം ഒരു തിരഞ്ഞെടുപ്പ് വിഷയമാണെന്ന് പറയുന്നത്. എസ്ഐആർ, വോട്ട് ചോരി എന്നിവ തിരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് പറയുന്നത് 3.8 ശതമാനം പേർ മാത്രമാണ്.

Summary: An NDTV opinion poll suggests a strong anti-incumbency sentiment in the state, with a majority of respondents favoring Leader of the Opposition V.D. Satheesan as the next Chief Minister. However, senior Congress leader Ramesh Chennithala reacted by saying he is glad his name was not included in the survey. He mocked the findings, stating that such surveys are conducted by “people with no work to do.” He further clarified to reporters that the party itself is not conducting any such surveys.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വി ഡി സതീശൻ‌ മുഖ്യമന്ത്രിയാവാൻ മുന്നിലെന്ന് സർ‌വേ; ഒരു പണിയുമില്ലാത്തവരാണ് സർവേ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല

Comments are closed.