Last Updated:
‘പായലേ പൂപ്പലേ വിട, അഴിമതിക്കാരന് വിട’ എന്നെഴുതിയ ഫ്ലക്സ് ബോർഡ് പിടിച്ചായിരുന്നു പഴയ സഹപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്
മലപ്പുറം: സിപിഐ നേതാക്കൾ ബിജെപിയിൽ ചേർന്നത് മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചും ആഘോഷിച്ച് സിപിഐ പ്രവർത്തകർ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വണ്ടൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട പി അരുൺ ഉള്‍പ്പെടെ 15 പേരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. ഇതിനു പിന്നാലെയാണ് അരുൺ മത്സരിച്ച വാർഡിൽ ആഘോഷ പരിപാടി സംഘടിപ്പിച്ച് മുൻ സഹപ്രവർത്തകർ രംഗത്തെത്തിയത്.
പാർട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ടത് കൊണ്ടാണ് അരുൺ രാജിവെച്ചത് എന്നും ഇവർ പറയുന്നു. അരുണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചാണ് പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷം നടത്തിയതെന്ന് സിപിഐ പ്രവർത്തകർ പറയുന്നു. ‘പായലേ പൂപ്പലേ വിട, അഴിമതിക്കാരന് വിട’ എന്നെഴുതിയ ഫ്ലക്സ് ബോർഡ് പിടിച്ചായിരുന്നു പഴയ സഹപ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്.
Malappuram,Malappuram,Kerala
‘പായലേ പൂപ്പലേ വിട’; മലപ്പുറത്ത് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് സിപിഐ

Comments are closed.