ഗുരുവായൂരപ്പന് വഴിപാടായി കല്ലുകൾ പതിച്ച 21.75 പവൻ സ്വർണകിരീടം സമർപ്പിച്ച് തൃശൂരിലെ വ്യവസായി Thrissur businessman offering 21.75 sovereign of gold crown studded with stones to lord Guruvayoorappan | കേരള വാർത്ത


Last Updated:

വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ ചാർത്താൻ പാകത്തിൽ മനോഹരമായി നിർമ്മിച്ച കിരീടത്തിൽ വിലപിടിപ്പുള്ള കല്ലുകളും പതിപ്പിച്ചിട്ടുണ്ട്

News18
News18

ഗുരുവായൂരപ്പന് വഴിപാടായി കല്ലുകൾ പതിച്ച 21.75 പവൻ സ്വർണകിരീടം സമർപ്പിച്ച് തൃശൂരിലെ വ്യവസായി.തൃശൂരിലെ പ്രമുഖ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻഡ് കമ്പനിയുടെ ഉടമ അജയകുമാർ സി.എസിന്റെ ഭാര്യ സിനി അജയകുമാറാണ് ഗുരുവായൂരപ്പന് വഴിപാടായി സ്വർണകിരീടം സമർപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ക്ഷേത്ര നട തുറന്ന സമയത്ത് കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ 174 ഗ്രാം (ഏകദേശം 21.75 പവൻ) തൂക്കം വരുന്ന സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി. വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ ചാർത്താൻ പാകത്തിൽ മനോഹരമായി നിർമ്മിച്ച കിരീടത്തിൽ വിലപിടിപ്പുള്ള കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ അജയകുമാറിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ, സി.എസ്.ഒ. മോഹൻകുമാർ എന്നിവരും സന്നിഹിതരായിരുന്നു. വഴിപാട് സമർപ്പണത്തിന് ദേവസ്വം ശീതി നൽകി. സമർപ്പണത്തിന് ശേഷം സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.

Comments are closed.