‘ഗണഗീതം ആർഎസ്എസ് ഓഫീസിൽ പാടിയാൽ മതി; ക്ഷേത്രത്തിൽ പാടിയാൽ പ്രതികരിക്കും’: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി | Ganageetham should only be sung in RSS offices said CPM District Secretary K.K Ragesh | കേരള വാർത്ത


Last Updated:

ആർഎസ്എസിന് ക്ഷേത്രങ്ങളിൽ എന്ത് കാര്യമാണുള്ളതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ചോദിച്ചു

News18
News18

കണ്ണൂർ: ആർഎസ്എസ് ഗണഗീതം പാടേണ്ടത് അവരുടെ ഓഫീസുകളിലാണെന്നും ക്ഷേത്രങ്ങളെ അതിനായി ഉപയോഗിക്കരുതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ക്ഷേത്രപരിസരത്ത് ഗണഗീതം പാടാൻ ശ്രമിച്ചാൽ അതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആർഎസ്എസിന് ക്ഷേത്രങ്ങളിൽ എന്ത് കാര്യമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, വിശ്വാസത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആർഎസ്എസ് ദുരുപയോഗം ചെയ്യുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഭക്തരുടെ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ സിപഎം രംഗത്തുണ്ടാകുമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

ആർ.എസ്.എസിന് യഥാർത്ഥത്തിൽ വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്നും അവർ വിശ്വാസത്തെ കേവലം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നും കെ.കെ. രാഗേഷ് പറഞ്ഞു. ആർ.എസ്.എസിന്റെ ഗണഗീതങ്ങൾ ശാഖകളിലും ഓഫീസുകളിലും പാടിയാൽ മതിയാകും. അവ ക്ഷേത്രങ്ങളിൽ പാടാൻ ശ്രമിച്ചാൽ ജനങ്ങളിൽ നിന്നും ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഗണഗീതം ആർഎസ്എസ് ഓഫീസിൽ പാടിയാൽ മതി; ക്ഷേത്രത്തിൽ പാടിയാൽ പ്രതികരിക്കും’: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി

Comments are closed.