തിരുവനന്തപുരം മേയർ വി വി രാജേഷിനെ വാരിപ്പുണർന്ന് പ്രധാനമന്ത്രി; വിതുമ്പി കാല്‍തൊട്ട് വന്ദിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ്| My Old Friend‌ PM Modis Heartfelt Interaction with BJP Mayor VV Rajesh Goes Viral | കേരള വാർത്ത


Last Updated:

‘തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്… വിവി രാജേഷ്… ‘-ഇങ്ങനെയായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്

മേയർ വി വി രാജേഷിനെ പ്രധാനമന്ത്രി മോദി വാരിപ്പുണരുന്നു
മേയർ വി വി രാജേഷിനെ പ്രധാനമന്ത്രി മോദി വാരിപ്പുണരുന്നു

‘തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്… വി  വി രാജേഷ്…’ തിരുവനന്തപുരം മേയറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പൊതു വേദിയില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ചരിത്ര വിജയം നേടിയ തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകർക്ക് ആവേശം നൽകുന്ന കാഴ്ചകളായിരുന്നു ഇന്നു തലസ്ഥാനത്ത് കണ്ടത്.

പുത്തരിക്കണ്ടം മൈതാനത്തെ ഔദ്യോഗിക പരിപാടിയിൽ‌ വേദിയുടെ അരികിലായിരുന്നു മേയർ വി വി രാജേഷിന്റെ ഇരിപ്പിടം. മുഖ്യമന്ത്രിയും ഗവർണറും അടക്കം നിറഞ്ഞ വേദിയിൽ മേയറെ നേരിട്ട് വന്ന് കൈ കൊടുക്കാൻ പ്രധാനമന്ത്രിക്ക് സമയം കിട്ടിയില്ല. എന്നാൽ തന്റെ പ്രസംഗത്തില്‍ മോദി തിരുവനന്തപുരം മേയറെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായി.

‘തിരുവനന്തപുരത്തിന്റെ അഭിമാനം.. എന്റെ പഴയ കാല സുഹൃത്ത്… വിവി രാജേഷ്… ‘-ഇങ്ങനെയായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന വി വി രാജേഷ്, തിരുവനന്തപുരത്ത് ബിജെപിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇതെല്ലാം മനസ്സില്‍ വച്ചായിരുന്നു സുഹൃത്ത് പരാമര്‍ശം. വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. കൂടെ കേന്ദ്രമന്ത്രി ജോര്‍ജ്  കുര്യനും. മേയര്‍ വിവി രാജേഷിന്റെ തോളില്‍ തട്ടി സംസാരിച്ചാണ് മോദി വേദിയില്‍ നിന്നും പുറത്തേക്ക് പോയത്. രാജേഷുമായി ആശയ വിനിമയവും നടത്തി. ‌

പിന്നീട് നേരെ പോയത് ബിജെപി പരിപാടിയിലേക്കായിരുന്നു. അവിടെ വച്ച് വാരിപ്പുണർന്നും തോളിൽ തട്ടിയുമാണ് പ്രധാനമന്ത്രി വി വി രാജേഷിനെ അഭിനന്ദിച്ചത്. ഡെപ്യൂട്ടി മേയർ ആശാനാഥാകട്ടെ നിറകണ്ണുകളോടെ പ്രധാനമന്ത്രിയുടെ കാൽതൊട്ട് വണങ്ങുകയും ചെയ്തു. ‘ഇന്ന് മേയറുടെ ദിനം’ എന്നായിരുന്നു വി വി രാജേഷിനെ പ്രധാനമന്ത്രി ആശ്ലേഷിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് കെ സുരേന്ദ്രൻ കുറിച്ചത്.

Summary: “The pride of Thiruvananthapuram… my old friend… V.V. Rajesh…” This was how Prime Minister Modi first addressed the Thiruvananthapuram Mayor on a public stage. Today’s events provided a massive boost to BJP workers in Thiruvananthapuram following their historic victory.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തിരുവനന്തപുരം മേയർ വി വി രാജേഷിനെ വാരിപ്പുണർന്ന് പ്രധാനമന്ത്രി; വിതുമ്പി കാല്‍തൊട്ട് വന്ദിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ്

Comments are closed.