‘വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടായി;സഖ്യമല്ല;മുസ്ലീംലീഗ് മതേതരത്വത്തിനൊപ്പം’;സാദിഖലി ശിഹാബ് തങ്ങൾ no alliance with Welfare Party Muslim League will always stand with secularism says Sadiq Ali Shihab Thangal | കേരള വാർത്ത


Last Updated:

നാല് വോട്ടിന് വേണ്ടി മതേതരത്വത്തിന് എതിരായ നിലപാടിലേക്ക് ലീഗ് പോകില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ

News18
News18

വെൽഫെയർ പാർട്ടിയുമായി ചിലയിടത്ത് നീക്കുപോക്കുണ്ടായിട്ടുണ്ടെന്നും എന്നാൽ അത് സഖ്യമല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് അവസാനിച്ചെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് എന്നും മതേതരത്വത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും നാല് വോട്ടിന് വേണ്ടി മതേതരത്വത്തിന് എതിരായ നിലപാടിലേക്ക് പോകില്ലെന്നും വർഗീയ പരാമർശങ്ങളിൽ ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരായ ഒരു പൊതുമനസ്സാണ് കേരളീയ സമൂഹത്തിനുള്ളത്. ഭൂരിഭാഗം ജനങ്ങളും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും സാമുദായിക സൗഹാർദത്തിലുമാണ് വിശ്വസിക്കുന്നത്. സാമുദായിക സൗഹാർദമാണ് ലീഗിന്റെ സംസ്കാരം.അതിൽ പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്യും. ലീഗിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കങ്ങളൊന്നും വിജയിക്കാൻ പോകുന്നില്ലെന്നും മറ്റുള്ളവരുടെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറഞ്ഞു നടക്കലല്ല ലീഗിന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെ ആർക്കും മാറ്റി നിർത്താൻ പറ്റില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഗൗരവകരമായ ചർച്ചകളാരംഭിച്ചില്ലെന്നും സീറ്റ് വിഭജനം, സീറ്റ് വച്ചുമാറൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടായി;സഖ്യമല്ല;മുസ്ലീംലീഗ് മതേതരത്വത്തിനൊപ്പം’;സാദിഖലി ശിഹാബ് തങ്ങൾ

Comments are closed.