Last Updated:
മോദിയിൽ താൻ കണ്ടത് അധികാരം അല്ലെന്നും ഭാരതത്തിന്റെ ആത്മാവിനെയാണെന്നും ആശാനാഥ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട നിമിഷം തന്റെ ജീവിതത്തിൽ എന്നും ഒരു അനുഗ്രഹമായും പ്രചോദനമായും നിലനിൽക്കുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്. തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ പരിപാടിയിൽ നിറകണ്ണുകളോടെ പ്രധാനമന്ത്രിയുടെ കാൽതൊട്ട് വണങ്ങിയ നിമിഷം തന്റെ ആത്മാവിൽ പതിഞ്ഞുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വികാര നിർഭരമായ കുറിപ്പിൽ ആശാനാഥ് പറഞ്ഞു.
“ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.” – ആശാനാഥ് കുറിച്ചു.
മോദിയിൽ താൻ കണ്ടത് അധികാരം അല്ലെന്നും ഭാരതത്തിന്റെ ആത്മാവിനെയാണെന്നും വിനയം തന്നെയാണ് യഥാർത്ഥ മഹത്വമെന്നും
സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയുന്നില്ലെന്നും ആശാ നാഥ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രങ്ങളടക്കം പങ്കുവച്ചായിരുന്നു കുറിപ്പ്
പരിപാടിയിൽ സന്നിഹിതനായ മേയർ വിവി രാജേഷിനെ പ്രധാനമന്ത്രി ആശ്ലേഷിക്കുയും തോളിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു
ഇത് വെറും ഒരു ഫോട്ടോയല്ല…
ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,
അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,
സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.
ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല,
മനുഷ്യനെയാണ്… സംസ്കാരത്തെയാണ്…
ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.
ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും.
വിനയം തന്നെയാണ് യഥാർത്ഥ മഹത്വം.
ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല
Thiruvananthapuram,Kerala
Jan 23, 2026 10:26 PM IST
‘ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും’; ഡെപ്യൂട്ടി മേയർ ആശാനാഥ്

Comments are closed.