Last Updated:
പെൺകുട്ടിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്
കോഴിക്കോട്: പന്ത്രണ്ടുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച സംഭവത്തിൽ പയ്യോളി പോലീസ് പോക്സോ കേസെടുത്തു. പ്രതിയായ വടകര കീഴൽ ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് അബ്ദുൾ റഫീഖിന് (48) സഹായം ചെയ്തുകൊടുത്ത മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 17-ന് സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടര വർഷമായി താൻ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കുട്ടി പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടി ഇപ്പോൾ കോഴിക്കോട് സി.ഡബ്ല്യു.സി.യുടെ സംരക്ഷണയിലാണ്.
അമ്മയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് അന്വേഷണത്തിൽ പൊലീസ് പറഞ്ഞു. പയ്യോളി പോലീസ് കേസന്വേഷണം ആരംഭിച്ചതോടെ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിൽ ഹാജരായ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇവർക്കെതിരെയും പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് നാട്ടിലെത്തുമ്പോഴാണ് പീഡനം നടത്തിയിരുന്നത്. ജനുവരി ആദ്യവാരം ഇയാൾ വിദേശത്തേക്ക് മടങ്ങിപ്പോയി. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കിയതായി പയ്യോളി ഇൻസ്പെക്ടർ പി. ജിതേഷ് അറിയിച്ചു. പെൺകുട്ടിയുടെ പിതാവും വിദേശത്താണ് ജോലി ചെയ്യുന്നത്.
Kozhikode,Kerala
Jan 24, 2026 12:31 PM IST

Comments are closed.