Last Updated:
കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളോടുള്ള ആരാധന കാരണമാണ് മുൻ സിപിഐ നേതാവായ പിതാവ് തന്റെ മക്കൾക്ക് കാസ്‌ട്രോ എന്നും ചെഗു എന്നും പേരിട്ടത്
കോട്ടയത്ത് സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ്.ബാബുവും മക്കളായ കാസ്‌ട്രോയും ചെഗുവുവും ബി.ജെ.പിയിൽ ചേർന്നു. മൂന്ന് പേരെയും ബിജെപി നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സി.പി.ഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ മുൻപ് വഹിച്ചിട്ടുള്ള വ്യക്തിയാണ് പി.എക്സ്. ബാബു. കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാക്കളോടുള്ള ആരാധന കാരണമാണ് അദ്ദേഹം തന്റെ മക്കൾക്ക് കാസ്‌ട്രോ എന്നും ചെഗു എന്നും പേരിട്ടത്. ക്ലിന്റൺ എന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു മകന്റെ പേര്.
അതേസമയം, ബാബുവിന് കഴിഞ്ഞ കുറെ കാലമായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് സി.പി.ഐ പ്രാദേശിക നേതൃത്വം ഇതിനോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ മക്കൾ പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിച്ചിരുന്നില്ലെന്നും സി.പി.ഐ തലയാഴം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.
Kottayam,Kottayam,Kerala

Comments are closed.