Last Updated:
മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖത്ത് ദൃശ്യമാകുന്നതെന്നും വിവി രാജേഷ്
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടന വേദിയിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീർത്തിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖത്ത് ദൃശ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും വലിയ വികസനക്കുതിപ്പാണ് ഉണ്ടാകുന്നതെന്നും മേയർ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ മുൻ മുഖ്യമന്ത്രിമാരെല്ലാം അവരവരുടേതായ സംഭാവനകൾ നൽകിയെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വൻകിട പദ്ധതികൾ കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വി.വി. രാജേഷ് പറഞ്ഞു.
Thiruvananthapuram,Kerala
‘മോദി സർക്കാർ അധികാരത്തിൽ വന്നതോടെ കരയിലും കടലിലും ആകാശത്തും വികസനക്കുതിപ്പ്’; വിഴിഞ്ഞം വേദിയിൽ മേയർ വിവി രാജേഷ്

Comments are closed.