Last Updated:
സമയനിയന്ത്രിതമായ ഭക്ഷണവും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് തന്റെ ഗവേഷണം കണ്ടെത്തിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ വിക്ടർ സോങ്ങ്
ശരീരഭാരം കുറയ്ക്കാനായി സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. എന്നാൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 91% വർധിപ്പിക്കുന്നതായി പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഹ്രസ്വകാലത്തേക്ക് കുറച്ച് അധികം ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണ സാധ്യത വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു.
Thiruvananthapuram,Thiruvananthapuram,Kerala
March 25, 2024 8:33 AM IST
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എടുക്കുന്നവരോടാണ്; ഹൃദ്രോഗം കാരണമുള്ള മരണ സാധ്യത 91 % വർധിപ്പിക്കുമെന്ന് പഠനം

Comments are closed.