ബംഗളൂരു: കൈക്കൂലിക്കേസിൽ സെൻസർ ബോർഡ് റീജനൽ ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അറസ്റ്റിൽ. സെൻട്രൽ ഫിലിം ബോർഡ് ബംഗളൂരു ഓഫീസിലെ പ്രശാന്ത് കുമാർ, പൃഥ്വിരാജ്, രവി എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്.
സിനിമയിലെ സബ്ടൈറ്റിലിലെ ചെറിയ പ്രശ്നം പരിഹരിക്കാൻ 12,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. സിനിമ നിർമാതാവിന്റെ പരാതിയിലാണ് നടപടി. ആദ്യം 15,000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 12,000 ആയി കുറച്ചു.
കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.