‘2026 മാർച്ചോടെ നക്‌സലിസത്തെ തുടച്ചുനീക്കും’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ Eradicate Violent Naxalism By March 2026 says union home minister Amit Shah At Naxal Mukt Bharat | India


Last Updated:

നക്സൽ അക്രമം പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ വ്യക്തമായ കാഴ്ചപ്പാടും തന്ത്രവും പുലർത്തുന്നുണ്ടെന്നും അമിത് ഷാ

അമിത് ഷാഅമിത് ഷാ
അമിത് ഷാ

അടുത്ത വർഷം മാർച്ചോടെ രാജ്യം അക്രമാസക്തമായ നക്സലിസത്തിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നക്സൽ അക്രമം പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ വ്യക്തമായ കാഴ്ചപ്പാടും തന്ത്രവും പുലർത്തുന്നുണ്ടെന്ന് അദ്ദേഹം ‘നക്സൽ മുക്ത് ഭാരത്’ സെഷനിൽ പറഞ്ഞു.”2026 മാർച്ച് 31 ആകുമ്പോഴേക്കും അക്രമാസക്തമായ നക്സലിസം തുടച്ചുനീക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,”- പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആഭ്യന്തര സുരക്ഷാ വെല്ലുവിളി അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ സമയപരിധി നിശ്ചയിച്ചുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു.

ദേശീയ സുരക്ഷയ്ക്കാണ് എപ്പോഴും മുൻ‌ഗണനയെന്ന് ഷാ പറഞ്ഞു.ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല, , ഇടതുപക്ഷ തീവ്രവാദം എന്നിവയാണ് 2014 മുതൽ സർക്കാരിന്റെ സുരക്ഷാ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്ന  നിർണായക മേഖലകളെന്ന് അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ ബന്ധങ്ങളും വികസനവും മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഡൽഹിയും വടക്കുകിഴക്കൻ മേഖലയും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ബന്ധം മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ൽ നരേന്ദ്ര മോദി സർക്കാർ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം മേഖലയിൽ വികസനം, സുരക്ഷ, പൊതുജന വിശ്വാസം വളർത്തൽ എന്നിവയ്ക്കായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയകളിൽ ജനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെക്കുറിച്ചും ഷാ സംസാരിച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വോട്ടർമാരുടെ പങ്കാളിത്തം ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments are closed.