എന്നൂരിലെ താപവൈദ്യുത നിലയത്തിൽ അപകടം; ഒമ്പത് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു | Nine Killed as arch collapses at north chennai thermal power station | India


Last Updated:

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ യൂണിറ്റിന്റെ മുൻഭാഗം തകർന്നുവീണാണ് അപകടം സംഭവിച്ചത്

News18News18
News18

ചെന്നൈ: എന്നൂരിലെ താപവൈദ്യുത നിലയത്തിൽ പുതിയ യൂണിറ്റിന്റെ നിർമാണ സ്ഥലത്തുണ്ടായ അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ യൂണിറ്റിന്റെ മുൻഭാഗം തകർന്നുവീണാണ് ദാരുണമായ അപകടം സംഭവിച്ചത്. പരിക്കേറ്റ തൊഴിലാളികളെ ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവർ അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് പ്രഥമിക നി​ഗമനം.

സംഭവസ്ഥലത്ത് വെച്ച് നാല് തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഉടൻ തന്നെ സറ്റാൻലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടാതെ, ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.

Comments are closed.