Last Updated:
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂസ്18 ‘സബ്സേ ബഡാ ദംഗൽ’ പരിപാടിയിൽ നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനത്തിലേറെ വോട്ട് നേടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂസ്18 ‘സബ്സേ ബഡാ ദംഗൽ’ പരിപാടിയിൽ നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി എത്ര സീറ്റുകൾ നേടുമെന്ന ചോദ്യത്തിന് അമിത് ഷായുടെ മറുപടി ഇങ്ങനെ. ”അതിനിന് ഇനിയും സമയമുണ്ട്. പക്ഷേ വരാനിരിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനത്തിലേറെ വോട്ട് നേടും. മികച്ച പ്രകടനം കാഴ്ചവെക്കുകയും കൂടുതൽ സ്ഥാപനങ്ങളിൽ അധികാരത്തില്‍ വരികയും ചെയ്യും”.
“ബിഹാറിൽ മുഖ്യമന്ത്രി പദവിക്ക് ഒഴിവില്ല, ഇവിടെ ആശയക്കുഴപ്പമില്ല. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്,” ഷാ പറഞ്ഞു.
എൻഡിഎ വീണ്ടും അധികാരത്തിൽ വന്നാൽ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, മഹാസഖ്യത്തിലെ “കുടുംബ വാഴ്ച” രാഷ്ട്രീയത്തെ ഷാ പരിഹസിച്ചു. ആർജെഡി മേധാവി ലാലു പ്രസാദ് യാദവിന് മകൻ തേജസ്വി യാദവ് ബിഹാറിന്റെ മുഖ്യമന്ത്രിയാകണമെന്നും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് മകൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നുമാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
“ലാലു ജിക്ക് മകൻ മുഖ്യമന്ത്രി ആകണം, സോണിയാ ജിക്ക് മകൻ പ്രധാനമന്ത്രി ആകണം. എന്നാൽ ബിഹാറിലോ ഡൽഹിയിലോ അതിന് ഒഴിവില്ലെന്ന് ഞാൻ ഇരുവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നു; ഡൽഹിയിൽ മോദി ജിയും ബിഹാറിൽ നിതീഷ് കുമാർ ജിയുമാണ്,” നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വീണ്ടും ഉറപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
New Delhi,New Delhi,Delhi
October 29, 2025 10:06 PM IST

Comments are closed.