കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി Assam CM orders sedition case after Congress leaders sing Bangladesh national anthem | India


Last Updated:

രണ്ട് ദിവസം മുമ്പ് അസമിലെ ശ്രീഭൂമി ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയിലാണ് ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചിച്ചത്

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ (പിടിഐ ഫയൽ ചിത്രം)
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ (പിടിഐ ഫയൽ ചിത്രം)

ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമർ സോണാബംഗ്ല കോൺഗ്രസ് ഒരു പാർട്ടി യോഗത്തിആലപിച്ചുവെന്നാരോപിച്ച് ശ്രീഭൂമി ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പോലീസിന് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയുടെ ദേശീയഗാനത്തിന് പകരം ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചത് ഇന്ത്യൻ ജനങ്ങളോടുള്ള “നഗ്നമായ അനാദരവ്” ആണെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖല ഒടുവിബംഗ്ലാദേശിന്റെ ഭാഗമാകുമെന്ന ചില ബംഗ്ലാദേശ് പൗരന്മാരുടെ പുതിയ അവകാശവാദവുമായി ഇത് പൊരുത്തപ്പെടുന്നു എന്നും ഒരു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.രണ്ട് ദിവസം മുമ്പ് അസമിലെ ശ്രീഭൂമി ജില്ലയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലാണ് ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചിച്ചത്.

കോൺഗ്രസ് പാർട്ടി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ സ്നേഹിക്കുന്നുവെന്നും അവർ രാഷ്ട്രനീതിക്ക് പകരം വോട്ട്ബാങ്ക്നീതിയെ പ്രതിഷ്ഠിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല വിമർശച്ചു. കോൺഗ്രസ് പാകിസ്ഥാനുമായി മാത്രമല്ല, ബംഗ്ലാദേശുമായും കൈകോർത്തിരിക്കുന്നു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് സ്നേഹിക്കുന്നു. അവിടെ നിന്ന് വരുന്ന ഇന്ത്യാ വിരുദ്ധ അജണ്ടയെ അവർ അംഗീകരിക്കുന്നു. ആവശ്യമായ നടപടി സ്വീകരിക്കണം,” അദ്ദേഹം പറഞ്ഞു

അതേസമയം,അമർ സോണാബംഗ്ല‘ രചിച്ചത് രവീന്ദ്രനാഥ ടാഗോറാണെന്നും ഇത് ബംഗാളി സംസ്കാരത്തിന്റെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും പറഞ്ഞുകൊണ്ട് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് സംസ്ഥാന യൂണിറ്റ് നേതാക്കളെ ന്യായീകരിച്ചു. ബിജെപി എപ്പോഴും ബംഗാളി ഭാഷയെയും ബംഗാളി സംസ്കാരത്തെയും ബംഗാളിലെ ജനങ്ങളെയും അപമാനിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ചരിത്രം അറിയാതെ അവർ അജ്ഞത പ്രകടിപ്പിക്കുകയാണ്. ബംഗാളിലെ ജനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബംഗാളി സംസാരിക്കുന്ന ആളുകളും, ബിജെപി വോട്ടിനായി മാത്രമാണ് തങ്ങളെ ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി

Comments are closed.